സലാഹ് കളിക്കും; ആതിഥേയരെ തളച്ചിടാന്‍ ഈജിപ്ത്


സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എയില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇൗജിപ്ത് ഇന്ന് ആതിഥേയരായ റഷ്യയെ നേരിടും. രാത്രി 11.30നാണ് മല്‍സരം. പരിക്ക് മൂലം ആദ്യ മല്‍സരം കളിക്കാതിരുന്ന സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഇന്ന് ഈജിപ്തിന് വേണ്ടി ബൂട്ടണിയും. ആദ്യ മല്‍സരത്തില്‍ ഉറുഗ്വേയോട് ഏകപക്ഷീയമായ ഒരു ഗോളിന് പൊരുതി തോറ്റ് ഈജിപ്ത് റഷ്യക്കെതിരേ ഇറങ്ങുമ്പോള്‍ ഉദ്ഘാടന മല്‍സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് റഷ്യയുടെ വരവ്.
ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കൊളംബിയ ജപ്പാനെ നേരിടും. കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ഹാമിഷ് റോഡ്രിഗസിനെ  പ്രതീക്ഷയര്‍പ്പിച്ചാവും കൊളംബിയ കളത്തിലിറങ്ങുക. വൈകുന്നേരം 5.30ന്  സരാന്‍സ്‌ക് മൈതാനത്താണ് മല്‍സരം.
രാത്രി 8.30 ന് നടക്കുന്ന പോളണ്ട് - സെനഗല്‍ മല്‍സരത്തിനും ആവേശം കനക്കും. ഗ്രൂപ്പ് എച്ചിലെ മല്‍സരത്തില്‍ പോളണ്ടിന്റെ കരുത്തായി ലെവന്‍ഡോസ്‌കി ഇറങ്ങുമ്പോള്‍ സാദിയോ മാനെയെ കുന്തമുനയാക്കിയാവും സെനഗല്‍ കളി മെനയുക.

RELATED STORIES

Share it
Top