സലഫികളും ജമാഅത്തെ ഇസ്‌ലാമിയും മതത്തിന്റെ ശരിയായ വിജ്ഞാനം നേടാത്തവര്‍: കാന്തപുരം

കോഴിക്കോട്: പരമ്പരാഗതമായ ജ്ഞാനമോ ഇസ്‌ലാമിക രീതിശാസ്ത്രമോ പിന്തുടരാത്ത സലഫികള്‍, ജമാഅത്തെ ഇസ്—ലാമി തുടങ്ങിയ സംഘടനകള്‍  മതത്തിനെ സന്ദേശങ്ങളെ തെറ്റായി അവതരിപ്പിച്ചു സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പൊതുസമൂഹം  തിരിച്ചറിയണമെന്നും, അത്തരം പ്രശ്—നകരമായ ചിന്തകളെ പ്രതിരോധിച്ചു മുസ്—ലിം സമൂഹത്തെ ശരിയായി നയിക്കാന്‍ ശേഷിയുള്ള പണ്ഡിതന്മാരെയാണ് മര്‍കസ് പോലുള്ള സുന്നി സ്ഥാപങ്ങള്‍ കേരളത്തില്‍ രൂപപ്പെടുത്തുന്നതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്—ലിയാര്‍. മര്‍കസ് ശരീഅത്ത് കോളേജിലെ പുതിയ അക്കാദമിക സംവിധാനം പരിചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഓറിയെന്റേഷന്‍ ലെക്ച്ചര്‍ ഉദ്—ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ ഹുസൈന്‍ സഖാഫി പുതിയ അക്കാദമിക പദ്ധതികള്‍ അവതരിപ്പിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി,  എ പി മുഹമ്മദ് മുസ്—ലിയാര്‍ കാന്തപുരം, കെ കെ അഹമ്മദ് കുട്ടി മുസ്—ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്—ലിയാര്‍, കുഞ്ഞി മുഹമ്മദ്  സഖാഫി പറവൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top