സര്‍വീസ് റോഡുകളിലെ അനധികൃത പാര്‍ക്കിങ് ഭീഷണിയാവുന്നു

കുഴല്‍മന്ദം: പാലക്കാട്-തൃശൂ ര്‍ ദേശീയ പാതയില്‍ വടക്കഞ്ചേരി മുതല്‍ വാളയാര്‍ വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡുകളില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മറ്റു വാഹനങ്ങള്‍ക്കു ഭീഷണിയാവുന്നു. ആലത്തൂര്‍, കുഴല്‍മന്ദം, പുതുശ്ശേരി, ചന്ദ്രനഗര്‍ എന്നിവിടങ്ങളിലെസര്‍വീസ് റോഡുകളിലാണ് ലോറികളുള്‍പ്പെടെയുള്ള ചരക്കുവാഹനങ്ങള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നതും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും പതിവാണ്. സര്‍വീസ് റോഡുകളില്‍ ഒറ്റവരി ഗതാഗതം മാത്രമേ സാധ്യമാകുവെന്നിരിക്കെ മിക്കയിടത്തും ലോറികള്‍ നിരയായി നിര്‍ത്തിയിട്ട് മിനി ലോറി സ്റ്റാന്റാക്കി മാറ്റിയിരിക്കുകയാണ്. ചന്ദ്രനഗര്‍ മുതല്‍ ആലത്തൂര്‍ വരെയുള്ള മിക്കഭാഗത്തും ലോറികളുടെ നീണ്ട നിരയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രെയിലറുകള്‍, ടോറസ്സുകള്‍ എന്നിവ പകല്‍ സമയത്ത് നിര്‍ത്തിയിട്ട് രാത്രിയില്‍ യാത്ര തുടരുന്ന രീതിയാണ്. സര്‍വീസ് റോഡുകളില്‍ നിര്‍ത്തിയിടുന്നവണ്ടികള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് കാരണം മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോവുന്നതിന് ബുദ്ധിമുട്ടുന്നു. ഹൈവേ പോലിസും ട്രാഫിക് പോലിസുമൊക്കെ ഇതുവഴി കടന്നുപോവുന്നുണ്ടെങ്കിലും സര്‍വീസ് റോഡുകളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയെടുക്കുന്നില്ല. ചെറിയ റോഡുകളില്‍ മിക്കയിടത്തും തെരുവുവിളക്കുകളില്ലാത്തതും രാത്രികാലങ്ങളില്‍ ചെറിയ വാഹനങ്ങളുടെ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കകുയും അപകടത്തിനിടയാക്കുകയും ചെയ്യുന്നു. ദേശീയ പാതയോട് ചേര്‍ന്ന പോക്കറ്റ് റോഡുകളിലേക്കുള്ള സഞ്ചാരത്തിനായാണ് ഇത്തരത്തില്‍ സര്‍വീസ് റോഡുകളെങ്കിലും മിക്കയിടത്തും ലോറികളുടെ നീണ്ട നിരമൂലം പോക്കറ്റ് റോഡുകളിലേക്കും ഹൗസിങ് കോളനികളിലേക്കുള്ളവര്‍ അകത്തേക്കോ പുറത്തേക്കോ കടക്കണമെങ്കില്‍ പാര്‍ക്കിങ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കനിവിനായി കാത്തുനില്‍ക്കണ ം. ജീവനക്കാര്‍ പരിസരത്തൊന്നും ഇല്ലാത്തത് കാരണം അത്യാവശ്യഘട്ടങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ മാറ്റിയിടാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.

RELATED STORIES

Share it
Top