സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കല്‍പറ്റ റോഡ്‌സ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ കെ ബാബുവിനെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്തും രജിസ്‌ട്രേഷനും മന്ത്രി ജി സുധാകരന്‍ അറിയിച്ചു. മാനന്തവാടി മണ്ഡലത്തിലെ മാനന്തവാടി-പക്രംതളം റോഡ് നിര്‍മാണത്തിനായി 2015-16 വര്‍ഷം തുക വകയിരുത്തി പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാല്‍, ഈ റോഡിന്റെ ചുമതലയുള്ള കല്‍പറ്റ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ കെ ബാബുവിന്റെ കൃത്യവിലോപം മൂലം റോഡ് പ്രവൃത്തി താമസിക്കുകയും ഉദ്യോഗസ്ഥന്‍ സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മനഃപൂര്‍വമായ കാലതാമസം വരുത്തിയെന്ന സ്ഥലം എംഎല്‍എയുടെ പരാതിയും ഉയര്‍ന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top