സര്‍വകലാശാലാ കാംപസില്‍ ബലാല്‍സംഗ ശ്രമം

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലാ കാംപസില്‍ വിദ്യാര്‍ഥിനിയെ അജ്ഞാതരായ നാലുപേര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിയുടെ കൂടെയുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിക്കും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി കാംപസിലെ വിജനമായ സ്ഥലത്താണ് സംഭവം നടന്നതെന്ന് എസിപി എന്‍ ശ്യാംപ്രസാദ് പറഞ്ഞു.രണ്ട് പിജി വിദ്യാര്‍ഥികള്‍ സംഭവം മറ്റു വിദ്യാര്‍ഥികളെ അറിയിച്ചതിനെത്തുടര്‍ന്ന് നാലുപേരും ഓടി രക്ഷപ്പെട്ടു. അക്രമികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
ാേ

RELATED STORIES

Share it
Top