സര്‍വകലാശാലയ്ക്ക് ഭൂമി നല്‍കിയവരില്‍ നിന്ന് ദേശീയപാതയ്ക്കായി വീണ്ടും ഭൂമി വെട്ടിപ്പിടിക്കുന്നതില്‍ പ്രതിഷേധം

തേഞ്ഞിപ്പലം: അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി എച്ച് മുഹമ്മദ് കോയ ഭൂമി ആവശ്യപ്പെട്ടപ്പോള്‍ ഒന്നും നോക്കാതെ ഭൂമി നല്‍കിയവരാണ് നാട്ടുകാരെന്നും ഇപ്പോള്‍ നടക്കുന്ന സര്‍ക്കാരിന്റെ വെട്ടിപ്പിടിക്കല്‍ നീതീകരണമില്ലാത്തതാണെന്നും ചെട്ടിയാര്‍ മാട് നിവാസികള്‍.
സര്‍വകലാശാലയുടെ ഒഴിഞ്ഞ് കിടക്കുന്ന ഒട്ടേറെ സ്ഥലം നിലവിലെ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗം ആവശ്യാനുസരണം ഉണ്ടായിരിക്കെ ചെട്ടിയാര്‍ മാട് അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിക്കുന്ന വിധത്തിലുള്ള അലൈന്‍മെന്റ് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇന്നലെ സര്‍വേ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് അവശ്യം ഉന്നയിച്ചത്. നാട്ടുകാര്‍ തന്നെ വിട്ടു നല്‍കിയതാണ് സര്‍വകലാ ശാലാഭൂമി. ഇനിയും ഇരകളാവുന്ന അവസ്ഥ അധികൃതര്‍ പരിഗണിക്കണമെന്നും നാട്ടുകാ ര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top