സര്‍വകലാശാലയെ ഹരിത കാംപസാക്കും: വിസി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ 432 കോളജുകളില്‍ ഗ്രീന്‍ കാംപസ്, ക്ലീന്‍ കാംപസ് പദ്ധതി ഊര്‍ജിതമാക്കി വരികയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. പരിസ്ഥിതി മാറ്റവും കാര്‍ബണിക ഗവേഷണവും നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ സര്‍വകലാശാല ബോട്ടണി പഠന വകുപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിതവല്‍കൃത കാംപസായി സര്‍വകലാശാലയെയും കോളജുകളെയും അടുത്ത പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് പ്രഖ്യാപിക്കാന്‍ കഴിയുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കാംപസിലെ 35 പഠന വകുപ്പുകളും വിവിധ ഡയറക്ടറേറ്റുകളും ചേര്‍ന്ന് വ്യത്യസ്ത വിഷയങ്ങളില്‍ നാല്‍പ്പതിലേറെ ദേശീയ, അന്തര്‍ ദേശീയ സെമിനാറുകള്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച് വരികയാണെന്നും വിസി പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ ഡോ.പി മോഹന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി മാറ്റ വിദ്യാഭ്യാസ ഗവേഷണ അക്കാദമിയുടെ മുന്‍ ഡയറക്ടര്‍ പ്രഫ. പ്രസാദറാവു, അന്തര്‍ സര്‍വകലാശാല പ്ലാന്റ്ബയോടെക്‌നോളജി ഡയറക്ടര്‍ പ്രഫ. കെ വി മോഹന്‍, പ്രഫ. സന്തോഷ് നമ്പി, ഡോ. സി സി ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top