സര്‍വകലാശാലയെ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ലബോറട്ടറികളും പഠനവകുപ്പുകളും സന്ദര്‍ശിക്കാനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കാനുമായി കാംപസില്‍ മൂന്ന് ദിവസത്തെ ശാസ്ത്രയാന്‍ പരിപാടി നടത്തുന്നു. മാര്‍ച്ച് 7, 8, 9 തിയ്യതികളിലാണ് പരിപാടി.
35 പഠനവകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും സ്റ്റാളുകള്‍ ഒരുക്കും. പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന സ്ലൈഡ് പ്രദര്‍ശനങ്ങള്‍, ലഘു പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. സര്‍വകലാശാലയുടെ കോഴ്‌സുകളെ കുറിച്ച് വിവരിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍, രക്ത പരിശോധനാ ക്യാംപ്, ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ടിഷ്യൂകള്‍ച്ചര്‍, ലെയറിങ് എന്നിവയ്ക്കുപുറമെ ശലഭ മ്യൂസിയവും പൊതുജനങ്ങള്‍ക്കായി തുറക്കും. അറബി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പവലിയനുണ്ടാവും. മധ്യകാലഘട്ടത്തിലെ അറബ് നാഗരികതയുടെ പുരോഗതികള്‍ അടയാളപ്പെടുത്തിയ ഗണിതം, ഗോള ശാസ്ത്രം, ഭൂമി ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ആരോഗ്യ ശാസ്ത്രം, പ്രകാശശാസ്ത്രം, സസ്യ ശാസ്ത്രം, ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം, തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനവും കേരളത്തിലെ 17 നൂറ്റാണ്ട് മുതലുള്ള അറബി രചനകളുടെ കൈയെഴുത്ത് പ്രതികളുടെ പ്രദര്‍ശനവുമുണ്ടാവും. അറബിയിലേക്ക് മൊഴിമാറ്റം ചെയ്ത സിനിമകളുടെ പ്രദര്‍ശനം, ഡിപാര്‍ട്ടുമെന്റ് വിദ്യാര്‍ഥികളുടെ അറബ് നാടക അവതരണവും സംഘടിപ്പിക്കും.

RELATED STORIES

Share it
Top