സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതികൊച്ചി: സര്‍വകലാശാലകള്‍ സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളല്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി. സ്വാശ്രയ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ എന്‍ഒസി വേണമെന്ന് സര്‍വകലാശാലകള്‍ നിഷ്‌കര്‍ഷിച്ചതിനെതിരേ തൃശൂരിലെ തലക്കോട്ടുകര വിദ്യ ഇന്റര്‍നാഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മതിയായ ചട്ടങ്ങളും നിയമങ്ങളുമുണ്ടായിട്ടും സര്‍ക്കാരിന്റെ ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സര്‍വകലാശാലകള്‍. സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കിലേ പ്രവര്‍ത്തിക്കാനാവൂ എന്ന തെറ്റിധാരണയിലാണ് സര്‍വകലാശാലകള്‍. ഏതെങ്കിലും കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് തോന്നിയാല്‍ സര്‍വകലാശാലയ്ക്ക് ഇക്കാര്യം സര്‍ക്കാരിന് റഫര്‍ ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top