സര്‍വകലാശാലകളുടെ സാമ്പത്തിക ഇടപാടുകള്‍ ട്രഷറികള്‍ വഴിയാക്കാന്‍ നീക്കം

തേഞ്ഞിപ്പലം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ട്രഷറികള്‍ വഴിയാക്കാനുള്ള നീക്കത്തിനെതിരേ സര്‍വകലാശാലാ ജീവനക്കാരുടെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ട്രഷറികള്‍ സ്തംഭനാവസ്ഥയിലായ സാഹചര്യത്തില്‍ മുഴുവന്‍ പണവും സര്‍ക്കാരിനു വിനിയോഗിക്കുന്നതിനാണ് പുതിയ നീക്കമന്നും സംഘടനകള്‍ ആരോപിച്ചു. സര്‍വകലാശാലകളുടെ സ്വതന്ത്രമായ ഭരണത്തേയും സുഗമമായ നടത്തിപ്പിനേയും പ്രതികൂലമായി ബാധിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമന്നും എ പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ആള്‍ കേരള യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ ക്യാംപ് വാഴ്‌സിറ്റിക്കടുത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ എല്‍ ശിവകുമാര്‍, ആര്‍ എസ് പണിക്കര്‍, കെ എസ് ഗിരീഷ്‌കുമാര്‍, എം ഷാജിഖാന്‍, പി പ്രേമരാജന്‍, ടി വി വിജയകുമാര്‍, ടി അബ്ദുല്‍റഫീഖ് സംസാരിച്ചു.

RELATED STORIES

Share it
Top