സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി

തിരുവനന്തപുരം: റേഷന്‍ വിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ആശങ്കകള്‍ ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അനുമതി. ഈ മാസം 19ന് സര്‍വകക്ഷി സംഘത്തെ കാണാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ അവസരത്തില്‍ റേഷന്‍ വിഹിതം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണു വിവരം. ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 18ന് തിരിച്ചെത്തും. തുടര്‍ന്ന് സര്‍വകക്ഷി സംഘവുമായി അദ്ദേഹം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നാണ് അറിയുന്നത്.  അതേസമയം, സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്ന  പിണറായി വിജയന്‍ അടക്കമുള്ളവരുടെ പ്രചാരണം തെറ്റാണെന്ന് ബിജെപി എംപി നേതാവ് വി മുരളീധരന്‍ പറഞ്ഞു.

RELATED STORIES

Share it
Top