സര്‍വകക്ഷി യോഗതീരുമാനം അട്ടിമറിക്കാന്‍സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് ആക്ഷേപം

മാന്നാര്‍: ഹരിപ്പാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സര്‍വകക്ഷി യോഗതീരുമാനം അട്ടിമറിക്കാന്‍ സിപിഎം-ബിജെപി കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ്.  ഹരിപ്പാട്ട് 35 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മാന്നാര്‍ പഞ്ചായത്തിലെ മുല്ലശേരിക്കടവില്‍ കിണറും പമ്പ്ഹൗസും സ്ഥാപിക്കാന്‍ 14 സെന്റ് ഭൂമി വിട്ടുനല്‍കുന്നതിനായി ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ ജൂണ്‍ 16ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനത്തിന് അംഗീകാരം നല്‍കുവാന്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് കമ്മറ്റിയോഗത്തില്‍ സിപിഎം-ബിജെപി കേരളാകോണ്‍ഗ്രസ് (എം) അംഗങ്ങള്‍ എതിര്‍ത്തത് വികസനവിരോധം മൂലമാണെന്ന് മാന്നാര്‍ മണ്ഡലം പ്രസിഡന്റ് അജിത്ത് പഴവൂര്‍ പറഞ്ഞു.  സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരം മാന്നാറിലെ സമ്പൂര്‍ണ കുടിവെള്ളപദ്ധതിക്ക് ഘട്ടംഘട്ടമായി തുക അനുവദിക്കാമെന്ന് ഉറപ്പുനല്‍കുകയും ഒന്നാംഘട്ടം എന്ന നിലയില്‍ മാന്നാര്‍ പഞ്ചായത്തിലെ 26 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കുടിവെള്ളപദ്ധതിക്ക് ഒരു കോടി അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.അതിന്റെ ഗവണ്‍മെന്റ് ഉത്തരവ് ഇറങ്ങുകയും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അജിത്ത് പഴവൂര്‍ പ്രസ്താവനയില്‍ അറിയിച്ചു.

RELATED STORIES

Share it
Top