സര്‍വകക്ഷിയോഗ തീരുമാനം നടപ്പാക്കണം: എസ്ഡിപിഐ

തുരുന്നാവായ: പട്ടര്‍ണടക്കാവ് ജംഗ്ഷനിലെ ഗതാഗത തടസ്സവുമായി ബന്ധപ്പെട്ട പട്ടര്‍നടക്കാവ് സാസ്‌കാരിക നിലയത്തില്‍ നടന്ന സര്‍വകക്ഷിയോഗ തീരുമാനം നടപ്പിലാക്കണമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പുത്തനത്താണി- തിരുനാവായ റോഡിന്റെ മധ്യഭാഗത്ത് വരുന്ന പട്ടര്‍നടക്കാവ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അനുദിനം വര്‍ദ്ധിച്ചു വരികയാണ്.
ദൂരെ നിന്ന് വരുന്ന യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടായി ഗതാഗതക്കുരുക്ക് മാറുകയാണ് . അതിനാല്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷിയോഗ തീരുമാനം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഫൈസല്‍ ഇടശ്ശേരിക്കും കല്‍പ്പകഞ്ചേരി പോലീസിനും നിവേദനം സമര്‍പ്പിച്ചു.
എസ്ഡിപിഐ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നിസാര്‍ അഹമ്മദ് ,സെക്രട്ടറി കുഞ്ഞിന്‍ കൈത്തക്കര, ഹസ്സന്‍ കുന്നത്ത് , ഹസ്സന്‍ ഇടയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത് . ഗതാഗതക്കുരുക്കിന് പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top