സര്‍ഫാസി നിയമം മൂലധന ശക്തികളുടേത് പകല്‍ കൊള്ള: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

കൊച്ചി: പാവപ്പെട്ടവന്റെ കിടപ്പാടം തട്ടിയെടുക്കുന്ന സര്‍ഫാസി നിയമം മൂലധന ശക്തികളുടെ പകല്‍ കൊള്ള. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം  ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായ്പാ തട്ടിപ്പിനിരയായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പ്രീതാ ഷാജിയെയും നാല്‍പതോളം സര്‍ഫാസി വിരുദ്ധ പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സഹസ്ര കോടികളുടെ തട്ടിപ്പ് നടത്താന്‍ മല്യമാര്‍ക്കും നീരവ് മോഡിമാര്‍ക്കും ഒത്താശ ചെയ്യുന്ന ബാങ്കുകളാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന നയം പോലിസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്നത്.
വായ്പാ തട്ടിപ്പിനിരയായ ദരിദ്ര കുടുംബങ്ങള്‍ക്കെതിരായ ജപ്തി നടപടികള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കുകയും ബാങ്കുകള്‍ തട്ടിയെടുത്ത ആധാരങ്ങള്‍ തിരിച്ച് നല്‍കാന്‍ നടപടി ഉണ്ടാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച പ്രീതാ ഷാജിയെ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് നേതാക്കളായ ഇര്‍ഷാന ഷനോജ്, സുനിതാ നിസാര്‍, ഷീബാ സഗീര്‍, ബാബിയ ടീച്ചര്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top