സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 20 ലക്ഷം വരെ വിലയുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ ഉല്‍പന്നങ്ങളും സേവനങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും നേരിട്ടു വാങ്ങുന്നതിനുള്ള പരിധി സംസ്ഥാനസര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തി. സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയെന്ന നയം മുന്‍നിര്‍ത്തി സ്റ്റാര്‍ട്ടപ്പുകളുടെ ബാധ്യത കുറയ്ക്കുന്നതിനായി ജിഎസ്ടി ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പ്രതിവര്‍ഷം ജിഎസ്ടി കൂടാതെ 20 ലക്ഷം രൂപ വരെയുള്ള സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കാന്‍ ഇതു വഴിതെളിക്കും. നിലവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷം രണ്ട് ആപ്ലിക്കേഷനിലധികം വാങ്ങാനാവില്ല. അഞ്ചുലക്ഷം രൂപയ്ക്കുള്ളില്‍നിന്നുകൊണ്ടായിരിക്കണം ഇത്. ജിഎസ്ടി നിലവില്‍വന്നതോടെ ഈ വ്യവസ്ഥ സ്റ്റാര്‍ട്ടപ്പുകളെ പ്രതികൂലമായി ബാധിച്ചു അഞ്ചുലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്ന് കെഎസ്‌യുഎം അപേക്ഷ നല്‍കിയിരുന്നു.

RELATED STORIES

Share it
Top