സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിച്ച് മേളയില്‍ ഐടി വകുപ്പ്‌

കോഴിക്കോട്: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന വിപണന പ്രദര്‍ശന മേളയില്‍ സംസ്ഥാന ഇലക്ട്രോണിക്‌സ് & ഐടി വകുപ്പിന്റെ പവലിയന്‍ ഐടി മേഖലയുടെ കുതിപ്പുമായി ജനശ്രദ്ധയാകര്‍ഷിക്കുന്നു.
ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തല്‍, ചൈല്‍ഡ് എന്‍ റോള്‍്‌മെന്റ് എന്നിവയ്ക്ക് മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന എം കേരളം മൊബൈല്‍ ആപ്ലിക്കേഷന്‍ മേളയില്‍ എത്തുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നതിനും ഒരു കൗണ്ടര്‍ പവലിയനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അക്ഷയ കേന്ദ്രത്തില്‍ ലഭിക്കുന്ന സര്‍വ്വീസുകള്‍ ലഭ്യമാക്കുന്നതിന് കൗണ്ടറുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കുന്നതിനും നിലവില്‍ നല്‍കിയ അപേക്ഷയുടെ സ്റ്റാറ്റസ് അറിയുതിനുമായും സൗകര്യമുണ്ട്.
ആധാര്‍ അനുബന്ധ സേവനങ്ങള്‍ക്കായി വരുന്നവര്‍ തിരിച്ചറിയല്‍ രേഖ, മേല്‍ വിലാസം തെളിയിക്കുന്ന രേഖ എന്നിവ കരുതേണ്ടതാണ്. 16 മേള സമാപിക്കും.

RELATED STORIES

Share it
Top