സര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കെ എം എ ഷുക്കൂര്‍

തൊടുപുഴ: സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെംബര്‍ കെ—എം—എ. ഷുക്കൂര്‍ പ്രസ്താവിച്ചു. തൊടുപുഴയില്‍ സംഘടിപ്പിച്ച എസ്ഇ—യു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ കാലാകാലങ്ങളായി അനുഭവിച്ചു വരുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് അതിനുദാഹരണമാണെന്നും ഡിഎ കുടിശ്ശിക അനുവദിക്കാത്തതും എച്ച്ബിഎ മരവിപ്പിച്ചതും ശമ്പള കമ്മീഷനെ നിയമിക്കാത്തതും ജീവനക്കാരുടെ ക്രിയാ ശേഷിയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതെന്നും ഘടക കക്ഷികളിലെ മന്ത്രിമാര്‍ തമ്മില്‍ നിയമസഭയിലും പുറത്തും വാക്‌പോരാട്ടം നടത്തുകയാണെന്നും  അദ്ദേഹം പറഞ്ഞു.
എസ്ഇയു ജില്ലാ പ്രസിഡ ന്റ് വി ജെ സലീം അധ്യക്ഷത വഹിച്ചു. മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും രാജ്യത്ത് അക്രമവും അരാജകത്വവും വ്യാപിപ്പിക്കുന്നതില്‍ ഇരുസര്‍ക്കാരുകളും മല്‍സരിക്കുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് ആരോപിച്ചു.
എസ്ഇയു സംസ്ഥാന പ്രസിഡന്റ് എ—എം അബൂബക്കര്‍ സമ്മേളന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ—എം  ഹാരിദ്, വൈസ് പ്രസി. എം എം ബഷീര്‍, എസ് ഇയു സംസ്ഥാന ജനറല്‍ സെക്ര. സിബി മുഹമ്മദ്, പന്തളം അബ്ദുല്‍ വഹാബ്, കെ—എ നാസര്‍, കെ—പി നൂറുദ്ദീന്‍, കെ—കെ നൗഷാദ്, എ ന്‍—കെ നാസര്‍, പി—എം സഹല്‍, പി ടി സജീന, പി—എംസല്‍മ, ജനറ ല്‍ സെക്രട്ടറി വി—എ നവാസ്,  എം—എ സുബൈര്‍ സംസാരിച്ചു.

RELATED STORIES

Share it
Top