സര്‍ക്കാര്‍ സഹായങ്ങളില്ല ; സര്‍ക്കസ് കമ്പനികള്‍ ആശങ്കയില്‍കാഞ്ഞങ്ങാട്: മൃഗങ്ങളുടെ പ്രദര്‍ശനവും കാര്യമായ സര്‍ക്കാര്‍ സഹായങ്ങളുമില്ലാത്തതിനാല്‍ നിലനില്‍പ്പിനായി പൊരുതുകയാണ് സംസ്ഥാനത്തെ സര്‍ക്കസ് കമ്പനികള്‍. 20 വര്‍ഷത്തിന് മുമ്പ് 25ലേറെ സര്‍ക്കസ് കമ്പനികളുണ്ടായിരുന്ന സ്ഥാനത്ത് കലക്ഷന്‍ കുറവ് കാരണം ഇപ്പോള്‍ ഏഴോളം സര്‍ക്കസ് കമ്പനികള്‍ മാത്രമാണ് നിലവിലുള്ളതെന്ന് ഗ്ര ാന്റ് സര്‍ക്കസ് മാനേജര്‍ എ ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്ത ില്‍ പറഞ്ഞു.  മൃഗങ്ങളുടെ പ്രദര്‍ശനം നിരോധിച്ചതും നുറ്റാണ്ട് പാരമ്പര്യമുണ്ടായിട്ടും വേണ്ടത്ര സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്തതും സര്‍ക്കസിന് വിനയായി. കുടാതെ ടെലിവിഷന്‍ അടക്കമുള്ള ദൃശ്യ മാധ്യമങ്ങളുടെ വിനോദ രംഗത്തെ വരവും സര്‍ക്കസിനെ കാര്യമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്. ഉത്തര്‍പ്രദേശ്, ബംഗാള്‍ തുടങ്ങിയിടങ്ങളില്‍ കൂലി കുറവായത് കൊണ്ട് സര്‍ക്കസ് നില നിന്ന് പോകുന്നുണ്ട്. എന്നാല്‍ അത്തരം ഒരു അവസ്ഥയല്ല, കേരളത്തിലുള്ളത്. ഇവിടെ കൂലി കൂടുതലാണ്. എല്ലാ ആനുകൂല്യങ്ങളും നല്‍കിയാണ് സര്‍ക്കസിനെ ഇവിടെ നിലനിര്‍ത്തി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top