സര്‍ക്കാര്‍ സഹകരണമേഖലയ്ക്കു മേല്‍ കത്തിവയ്ക്കുന്നു: ഉമ്മന്‍ചാണ്ടി

തൃശൂര്‍: സഹകരണ മേഖലയ്ക്ക് മേല്‍ കത്തി വയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ആള്‍ കേരള ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സഹകരണമേഖലയെ തകര്‍ക്കാനായി കേന്ദ്രവും സംസ്ഥാനവും തമ്മില്‍ മത്സരിക്കുകയാണ്.
നിര്‍ണായക സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന നിലപാടാണ് എല്‍ഡിഎഫിന്റേത്.കേരളത്തിന്റെ സമ്പദ് ഘടനയില്‍  സഹകരണമേഖല നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതിനെ തകര്‍ക്കുന്ന വിധത്തിലുള്ള നയങ്ങളും പരിപാടികളുമാണ് ഇന്ന് സര്‍ക്കാര്‍നടപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു.  കിഫ്ബിയുടെ പേരില്‍ ഏറെ  അവകാശവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയതായി പറയുന്നു എന്നല്ലാതെ എവിടെ നിന്നാണ് കിഫ്ബിക്ക്  ഫണ്ട് ലഭിച്ചതെന്നും  ഇടതുപക്ഷത്തിന് യാഥാര്‍ഥ്യബോധമുണ്ടാകണമെങ്കില്‍ അടികൊണ്ടാലെ മനസിലാകുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പങ്കാളിത്തപെന്‍ഷനെ എല്‍ഡിഎഫ് ആദ്യം എതിര്‍ത്തു. ഭരണത്തിലെത്തിയിട്ടും പങ്കാളിത്തപെന്‍ഷന്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. യുഡിഎഫ് സര്‍ക്കാരിനെ ഭാവിയില്‍ അറിയപ്പെടുന്നത് പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരാണെന്നാകും.  കേന്ദ്ര സംസ്ഥാനസര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ക്കാര്‍ക്കായുള്ള ആനുകൂല്ല്യങ്ങള്‍ എടുത്തുകളഞ്ഞു.
കിഫ്ബിയിലും ജിഎസ്ടിയിലും തിരിച്ചടി കിട്ടി. എല്ലായിടത്തും ഇപ്പോള്‍ ട്രഷറിബാന്‍ആണ്.സാമ്പത്തികപ്രതിസന്ധി സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണിപ്പോള്‍. സഹകരണമേഖലയില്‍ കൈവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്നും ഇല്ലെങ്കില്‍ യൂഡിഎഫ് ശക്തമായ പ്രക്ഷോഭം  സംഘടിപ്പിക്കുമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സഹകരമേഖലയിലേക്കുള്ള അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച  ശൂരനാട് രാജശേഖരന്‍ പറഞ്ഞു.  ബാങ്കിങ്ങ് രംഗത്ത് ദൂരവ്യാപക പ്രതിഫലമുണ്ടാക്കാനുള്ള ശ്രമമാണ് കേരളബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുന്‍ നിയമസഭാസ്പീക്കറും  സ്വാഗതസംഘം ചെയര്‍മാനുമായ തേറമ്പില്‍രാമകൃഷ്ണന്‍ പറഞ്ഞു. ആള്‍കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അനിയന്‍മാത്യൂ, ആര്‍.രവികുമാര്‍, സി. ഡി.ജോസണ്‍, സി.കെ. അബ്ദുറഹ്മാന്‍, പി.പ്രദീപ്കുമാര്‍, ആര്‍.രവികുമാര്‍, സാജന്‍.സി.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top