സര്‍ക്കാര്‍ വിരുദ്ധ സമരത്തെ പിന്തുണക്കുമെന്ന് എന്‍ഡിഎ സഖ്യകക്ഷി


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ദലിത് സമരത്തെ പിന്തുണക്കുമെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം തുടങ്ങാനിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നാണു പാര്‍ട്ടി നിലപാട്. നാലു മാസത്തിനുള്ളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളെല്ലാം നടപ്പാക്കണമെന്നാണ് എല്‍ജെപിയുടെ ആവശ്യം.
നിയമത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനു വേണ്ടി കാത്തിരുന്നു ക്ഷമ നശിച്ചതായി റാം വിലാസ് പാസ്വാന്റെ മകനും പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാന്‍ പറഞ്ഞു. ഏപ്രില്‍ രണ്ടിനു നടത്തിയ പ്രക്ഷോഭത്തിന് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിച്ചതാണ്. ഓഗസ്റ്റ് ഒന്‍പതിനു ചില സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കും. അതിനു മുന്‍പ് നിയമം നടപ്പാക്കുന്നതിനു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. അതു സംഭവിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ ദലിത് സേന തെരുവിലിറങ്ങുമെന്നും ചിരാഗ് പറഞ്ഞു.
ലോക്‌സഭയില്‍ ആറ് എംപിമാരാണ് എല്‍ജെപിക്ക് ഉള്ളത്. നേരത്തേ യുപിഎയിലായിരുന്ന അവര്‍ 2014ലാണ് എന്‍ഡിഎയിലെത്തിയത്.

RELATED STORIES

Share it
Top