സര്‍ക്കാര്‍ ലക്ഷ്യം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം: മന്ത്രി കെ രാജു

തിരുവങ്ങൂര്‍: ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വനം- മൃഗസംരക്ഷണ മന്ത്രി കെ രാജു  .പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് വലിയ തോതിലുള്ള പിന്‍തുണയാണ്  സംസ്ഥാനത്താകമാനം ലഭിക്കുന്നത്.
തൊണ്ണുറ് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനിന്റെ -വിഷന്‍ സമര്‍പ്പണവും സ്‌കൂള്‍ വാര്‍ഷിക ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണം.വിദ്യാലയങ്ങളെ ലാഭനഷ്ട കണക്ക് നോക്കി തരംതിരിക്കുന്ന പഴയ രീതി തുടരാന്‍ അനുവദിക്കില്ല. അടച്ചു പൂട്ടപ്പെട്ട വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് .പൊതു ജനങ്ങളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരികയാണ്.
മന്ത്രി ഓര്‍മിപ്പിച്ചു. കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  ജില്ലാ സംസ്ഥാന ദേശീയ തല മത്സര ഇനങ്ങളില്‍ മികച്ച വിജയം നേടിയ നൂറിലേറെ വിദ്യാര്‍ഥി പ്രതിഭകളെയും ഗുരുശ്രേഷ്ഠരെയും വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.
വിരമിക്കുന്ന അധ്യാപകരായ ഹൈമാവതി ,ഇന്ദിര എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, പിടിഎ പ്രസിഡന്റ് മൊയ്തീതീന്‍കോയ, ജില്ലാ പഞ്ചായത്ത് അംഗം എ. എം വേലായുധന്‍, സ്‌ക്കൂള്‍ മാനേജര്‍ ടി കെ ജനാര്‍ദ്ദനന്‍ ,പ്രിന്‍സിപ്പള്‍ ടി കെ ഷറീന ,പ്രധാനാധ്യാപിക ടി കെ മോഹനാം ബിക, പി കെ അനീഷ്, ജനപ്രതിനിധികള്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  തുടങ്ങവരര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ നടന്നു.

RELATED STORIES

Share it
Top