സര്‍ക്കാര്‍ മേഖലയിലെ സാമുദായിക സംവരണ സംരക്ഷണത്തിന് ജാഗ്രത വേണം

പാലക്കാട്: കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത ഉണ്ടാകണമെന്ന് അസോസിയേഷന്‍ ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസെറ്റ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സാമൂഹ്യ പിന്നാക്കാവസ്ഥക്ക് പകരം സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡമാക്കി സംവരണത്തെ ഒരു ദാരിദ്ര നിര്‍മാര്‍ജന പദ്ധതിയായി ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. സാമ്പത്തിക സംവരണമെന്ന ഭരണഘടനാ വിരുദ്ധമായ ആശയത്തെ പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണ്. നിര്‍ദ്ദിഷ്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള ആകെ സംവരണ ഒഴിവുകള്‍ 16.5ശതമാനം മാത്രമായി പരിമിതപ്പെടുത്തിയത് പുനപ്പരിശോധിക്കണം.
സംസ്ഥാന സര്‍വീസിലെ ഏറ്റവും ഉന്നത തസ്തികയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അസെറ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം ദില്‍ഷാദലി അധ്യക്ഷത വഹിച്ചു.
സാമ്പത്തിക
സഹായം
പാലക്കാട്: നിര്‍ധനരും മറ്റു സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ വിധവകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.  ജില്ലാ സൈനികക്ഷേമ ഓഫിസില്‍ നേരിട്ടോ ദൂതന്‍ മുഖേനെയോ എത്തണമെന്ന് അറിയിച്ചു.

RELATED STORIES

Share it
Top