സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിനു നല്‍കിയത് വിവാദമാവുന്നുഅമ്പലപ്പുഴ: സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിനു നല്‍കിയത് വിവാദമാവുന്നു. പുറക്കാട് പഞ്ചായത്ത് 16-ാം വാര്‍ഡ് ജങ്ഷനു കിഴക്കുവശമാണ് സര്‍ക്കാര്‍ വസ്തു സ്വകാര്യ വ്യക്തിക്ക് പാട്ടത്തിനു നല്‍കിയിരിക്കുന്നത്. ഈ വാര്‍ഡില്‍ അങ്കണവാടി വര്‍ഷങ്ങളായി വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അങ്കണവാടി കെട്ടിടം പണിയുന്നതിനു സ്ഥലം നല്‍കാതെയാണ് ചിലരുടെ താല്‍പര്യത്തിനു അനുസരിച്ചു സ്വകാര്യ വ്യക്തിക്ക് സ്ഥലം വിട്ടുനല്‍കിയിരിക്കുന്നത്. ഇപ്പോള്‍  കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദുരിതാശ്വാസ ക്യാംപിലാണ് നൂറോളം കുരുന്നുകള്‍  പഠിക്കുന്ന അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കക്കൂസ് ടാങ്കിലെ ദുര്‍ഗന്ധവും ഒറ്റമുറിയിലെ അസഹ്യമായ ചൂടും സഹിച്ചാണ് കുരുന്നുകള്‍ ഇവിടെ പഠിക്കുന്നത്. സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സ്ഥലത്ത് അങ്കണവാടി കെട്ടിടം പണിയണമെന്ന് എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിക്ക് പാട്ടത്തിനു വിട്ടുനല്‍കിയ സ്ഥലത്ത് എസ്ഡിപിഐ കൊടികുത്തി.

RELATED STORIES

Share it
Top