'സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തില്‍ ഗവേഷണം വേണം'കല്‍പ്പറ്റ: കേരളത്തിലെ ആദിവാസികളുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിനിയോഗം സംബന്ധിച്ച് ഗവേഷണം നടത്തണമെന്നു പോലിസ് മേധാവി ടി പി സെന്‍കുമാര്‍. വയനാട്ടിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി കല്‍പ്പറ്റ പുത്തൂര്‍വയലില്‍ നടത്തിയ ഉണര്‍വ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ആദിവാസി ക്ഷേമത്തിന് ചെലവഴിക്കുന്നത്. പക്ഷേ, ഇതൊന്നും യഥാര്‍ഥത്തില്‍ ഉദ്ദേശ്യലക്ഷ്യം കൈവരിക്കുന്നില്ല. ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ച കോടികള്‍ വിഭജിച്ച് ഓരോരുത്തര്‍ക്കും നല്‍കിയിരുന്നുവെങ്കില്‍ ആദിവാസികള്‍ നിലവില്‍ കോടിപതികളാവുമായിരുന്നുവെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. ആദിവാസി ക്ഷേമ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് തടയാന്‍ സോഷ്യല്‍ ഓഡിറ്റിങ് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top