സര്‍ക്കാര്‍ പെന്‍ഷന്‍ അട്ടിമറിക്കുന്നു: യൂത്ത് ലീഗ്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന പെന്‍ഷനുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഡങ്ങള്‍ ഭൂരിപക്ഷം പേരെയും അനര്‍ഹരാക്കുന്നതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു.
എല്‍ഡിഎഫ്
പ്രവേശനം ഉടനെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
പത്തനംതിട്ട: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് താമസിയാതെ എല്‍ഡിഎഫ് ഘടകകക്ഷിയാവുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ ഫ്രാന്‍സിസ് ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട് മുന്നണിയുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനമുണ്ടായിട്ടുണ്ടെന്നും 26നു ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തങ്ങളെ മുന്നണിയുടെ ഭാഗമായി ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും ഫ്രാന്‍സിസ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ക്യാംപ് ആഗസ്ത് 3, 4 തിയ്യതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

RELATED STORIES

Share it
Top