സര്‍ക്കാര്‍ നിലപാട് സംശയാസ്പദമെന്ന്്

പേരാമ്പ്ര: സാമ്പത്തിക സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട്— സംശയാസ്പദമാണെന്ന് കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ് കുമാര്‍. കെപിഎംഎസ് ജില്ലാ സമ്മേളനം പേരാമ്പ്ര ലൂണാര്‍ഓഡിറ്റോറിയത്തില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന പരിരക്ഷയായി ലഭിക്കുന്ന സാമുദായിക സംവരണം അട്ടിമറിച്ച്‌കൊണ്ട് സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പിലാക്കാനുള്ള ഗുഡ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.ഭൂതകാലത്തിലെ ക്രുര യാഥാര്‍ഥ്യങ്ങളും വര്‍ത്തമാനകാല സ്ഥിതിഗതികളും സമത്വ-സാമുഹിക ഭാവിയും മുന്നില്‍ കണ്ടാണ് ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്തിട്ടുള്ളത്.
നുറ്റാണ്ടുകളായി സാമൂഹിക ബഹിഷ്‌ക്കരണത്തിന് വിധേയരായിട്ടുള്ള സമുഹത്തിന് അധികാര പങ്കാളിത്തവും രാഷ്ട്രിയ തുല്യതയും ഉറപ്പ് വരുത്താനുള്ള മഹത്തായ സിദ്ധാന്തത്തെ ദാരിദ്ര ലഘൂകരണത്തിനുള്ള ഉപാധിയായി ചുരുക്കി കാണരുത്.
സാമ്പത്തിക നയമാണ് സര്‍ക്കാര്‍ നയമെങ്കില്‍ എല്ലാ വിഭാഗങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുണ്ട്. സാമ്പത്തിക പിന്നാക്കാസ്ഥയേയും സാമൂഹിക പിന്നോക്കാവസ്ഥയും ഉള്‍ചേര്‍ത്ത് സംവരണംകൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്ന യുക്തിരഹിത സമീപനമാണ് സര്‍ക്കാര്‍ ഇന്ന് സ്വീകരിച്ചിട്ടുള്ളത്. മുന്നോക്ക സംവരണത്തിന് വേണ്ടി ഭരണഘടന ഭേദഗതിക്കായി കേന്ദ്ര ഗവണ്‍മെണ്‌റിനെ സമീപിക്കുമെന്ന പ്രസ്ഥാവനയും ആശങ്ക ഉളവാക്കുന്നതാണ്.ഇതിനെതിരെ പിന്നാക്ക സംവരണ വിഭാഗങ്ങളുടെ ഐക്യനിരയും പ്രതിരോധവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ കണ്‍വീനര്‍ വി പി ബാലന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top