സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: എസ്ഡിപിഐ

കണ്ണൂര്‍: നിരന്തര സമരങ്ങള്‍ക്കൊടുവില്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തത് സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. മനുഷ്യ സ്‌നേഹിയായ സാമുവല്‍ ആറോണ്‍ ആതുര സേവനരംഗത്ത് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാറിനു വിട്ടുകൊടുത്ത ഭൂമിയിലാണ് 10 കോടിയോളം സര്‍ക്കാര്‍ സഹായത്തോടെ സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്.
മെഡിക്കല്‍ കോളജിന് സ്വന്തമായി ഭൂമി വേണമെന്ന നിയമം പോലും ലംഘിച്ച് സ്ഥാപിച്ച മെഡിക്കല്‍ കോളജ്, സാശ്രയ സ്ഥാപനങ്ങള്‍ക്കെതിരേ സമരം ചെയ്ത് അഞ്ചു ചെറുപ്പക്കാരെ കുരുതികൊടുത്ത സിപിഎം സഹകരണ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ പിടിച്ചെടുത്ത് സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരെ അനധികൃത നിയമനം നടത്തുകയും യഥേഷ്ടം കോഴ വാങ്ങുകയും ചെയ്തു വരികയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന തീരുമാനം നിരന്തര സമരവും നിയമ പോരാട്ടവും നടത്തിയവരുടെ വിജയം കൂടിയാണെന്നും ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ജില്ലാ പ്രസിഡന്റ് വി ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സജീര്‍ കീച്ചേരി, സി കെ ഉമര്‍ മാസ്റ്റര്‍, പി കെ ഫാറൂഖ് സംസാരിച്ചു.

RELATED STORIES

Share it
Top