സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചുതിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചു.
ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. മൂന്നു ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍(എഫ്എച്ച്‌സി) ആറുമണി വരെ ഒപി ആകാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷമാണു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. മന്ത്രിയ്ക്കു പുറമേ െ്രെപവറ്റ് സെക്രട്ടറി പി.സന്തോഷ്, അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറിമാര്‍ എന്നിവരാണു സര്‍ക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. ആലപ്പുഴ ഡിപിഎം ഡോ.അരുണ്‍, കോഴിക്കോട് ഡിപിഎം ഡോ.ബിജോയ്, എറണാകുളം ഡിപിഎം ഡോ. മാത്യൂസ് നമ്പേരി എന്നിവരാണ് ആരോഗ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയുമായിചര്‍ച്ച നടത്തിയത്.

RELATED STORIES

Share it
Top