സര്‍ക്കാര്‍ ജോലിക്ക് പുറകെ പോകാതെ പശുവിനെ കറക്കൂ:ബിപ്ലവ് ദേബ്ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്ക് പുറകെ പോകാതെ പശുവിനെ കറക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്. 'സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കാതെ ബിരുദക്കാര്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാര്‍ മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കിലോ, അവര്‍ക്കിപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു.'-എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
നേരത്തെ മഹാഭാരതത്തിന്റെ കാലത്തും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസില്‍ ചേരണ്ടത് എന്നുമുള്ള ബിപ്ലവ് ദേവിന്റെ പ്രസ്താവനകള്‍ ഏറെ പരിഹാസത്തിനിടയാക്കിയിരുന്നു.മൂന്ന് ദിവസം മുന്‍പ് ഡയാന ഹെയ്ഡനെ ഐശ്വര്യ റായിയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രസ്താവനയും ഏറെ വിവദമുണ്ടാക്കിയിരുന്നു.

RELATED STORIES

Share it
Top