സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നടങ്കം അഴിമതിക്കാരല്ല : ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നടങ്കം അഴിമതിക്കാരാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അത്തരത്തിലുള്ള പ്രചാരണം ജീവനക്കാരുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും സമൂഹത്തിന്റെ ഭാഗമാണെന്നും ന്യൂനപക്ഷംവരുന്ന ജീവനക്കാരാണു തെറ്റായ അഭിപ്രായത്തിനിടവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ പതിനാറാം സംസ്ഥാന സമ്മേളനം തൃശൂര്‍ റീജണല്‍ തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന്‍, എം. മുരുകന്‍, എം.കെ. കൃഷ്ണന്‍ നമ്പൂതിരി, തട്ടാരമ്പലം ജയകുമാര്‍, എം.ജി. ആന്റണി, സി ജെ  ജോയി, കെ.ആര്‍. പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

RELATED STORIES

Share it
Top