സര്‍ക്കാര്‍ ഖജനാവിലേക്കു ഭിക്ഷയെടുത്ത് ആം ആദ്മി പാര്‍ട്ടി

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍  ആലപ്പുഴ  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഖജനാവിലേക്ക് ഭിക്ഷയെടുത്ത് പ്രതിഷേധിച്ചു. 39 ദിവസമായി  കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെന്‍ഷന്‍കാര്‍ നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച ശേഷം സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ഭിക്ഷയെടുക്കല്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
ഭിക്ഷയെടുത്ത് ലഭിച്ച 945 രൂപ വകുപ്പ് മന്ത്രിക്കു അയച്ചു കൊടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ജാക്‌സണ്‍ പൊള്ളയില്‍ അധ്യക്ഷത വഹിച്ചു. റിട്ട : ജില്ലാ ജഡ്ജ് എന്‍ സദാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. എം  കെ ഷാജി , റോയി മുട്ടാര്‍ ,  നവീന്‍ ജി നാദമണി , രാജീവ് പള്ളത്ത് , എ എം ഇഖ്ബാല്‍ ,ബാബു എസ് , അബ്ദുല്‍ മജീദ് ,അന്‍സാര്‍ , തോമസ് മാറിടിക്കുളം, ജോസി ജോണ്‍ സംസാരിച്ചു .

RELATED STORIES

Share it
Top