സര്‍ക്കാര്‍ ഉറപ്പ് പാലിക്കുന്നില്ല ; റേഷന്‍ വ്യാപാരികള്‍ 20ന് കടകളടച്ച് പ്രതിഷേധിക്കുന്നുആലപ്പുഴ: റേഷന്‍ വ്യാപാരികളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ 20ന് കടകളടച്ച് ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും. കേരള സ്റ്റേറ്റ് റീടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക, ഡോര്‍ ഡെലിവറി സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിലും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സമരം നടത്താന്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗമാണ് തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ്  ജി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസാ, എസ്. സുരേന്ദ്രന്‍, തൈക്കല്‍ സത്താര്‍, എന്‍ ഷിജീര്‍, ജെയിംസ് വാഴക്കാല, മുഹമ്മദ് ബഷീര്‍, അംബുജാക്ഷന്‍ നായര്‍ സംസാരിച്ചു.

RELATED STORIES

Share it
Top