സര്‍ക്കാര്‍ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റ് നിയമനം വൈകുന്നു

തലശ്ശേരി: പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റുകളെ നിയമിച്ചിട്ടില്ല. പകര്‍ച്ചപ്പനികളും മറ്റു രോഗങ്ങളുടെയും നടുവില്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്. മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. ആരോഗ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ മാത്രം നിരവധി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടും പരിഹാരത്തിന് ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.
ജില്ലയില്‍ ചെറുതും വലുതുമായ പത്തോളം സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ഫാര്‍മസിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ ചില താല്‍കാലികമായി ജീവനക്കാരെ നിയമിച്ചതായും പറയപ്പെടുന്നു. നിലവില്‍ ഫാര്‍മസിസ്റ്റ് ഉള്ള ആശുപത്രികളില്‍ അവര്‍ക്ക് അധികചുമതല നല്‍കിയിരിക്കുകയാണ്. 400 മുതല്‍ 580ഓളം മരുന്നുകളാണ് ഫാര്‍മസി വഴി വിതരണം ചെയ്യുന്നത്. ചുരുങ്ങിയത് മൂന്നുപേരെങ്കിലും വേണ്ടിവരും. ചില ആശുപത്രികളില്‍ ഓണ്‍ലൈന്‍ സംവിധാനം മുഖേന മരുന്നുകളുടെ സ്‌റ്റോക്ക് സംബന്ധിച്ച് കണക്കെടുക്കുന്നുണ്ട്. എന്നാല്‍, കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പോലും ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്ത ആശുപത്രികളില്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം താളംതെറ്റിയിരിക്കുകയാണ്

RELATED STORIES

Share it
Top