സര്‍ക്കാര്‍ ആനുകൂല്യം നിയമം അനുസരിക്കുന്നവര്‍ക്ക് മാത്രം: സ്പീക്കര്‍

പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ അനുകുല്യങ്ങള്‍ നിയമം അനുസരിക്കുന്നവര്‍ക്കു മാത്രമായിരിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരള ടൂറിസം പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (കെടിപിഎ) സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്—ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പ്രസിഡന്റ് കെ എം അച്യുതന്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ പ്രസിഡന്റ് സി വി ലക്ഷ്മണന്‍, വി ശിവാനന്ദന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ജില്ലാ കുടുംബസംഗമം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്—ഘാടനം ചെയ്തു. പ്രോമോര്‍ട്ടര്‍മാരുടെ മക്കളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്—ക്കാരങ്ങള്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം  വിതരണം ചെയ്തു.
സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെംബര്‍ വി ബാബുരാജ്, അഡ്വ.എം കെ സുനില്‍, സി സി ദിനേശ്, ചമയം ബാപ്പു സംസാരിച്ചു. ഉച്ചയ്ക്കുശേഷം സംസ്ഥാന ജനറല്‍ ബോഡി യോഗവും ഭാരവാഹീ തിരഞ്ഞെടുപ്പും നടന്നു. കെ പി സുബ്രമണ്യന്‍ മോഡറേറ്ററായി. ബാബു പുളിക്കല്‍, എഫ് അലക്—സാണ്ടര്‍, ബാബു പടിഞ്ഞാറ്റുംമുറി സംസാരിച്ചു.
ഭാരവാഹികള്‍: കെ എം അച്യുതന്‍ (പ്രസിഡന്റ്), എഫ് തങ്കപ്പന്‍ നായര്‍, പി എം ശ്രീധരന്‍ (വൈസ് പ്രസിഡന്റ്), വി ശിവാനന്ദന്‍ (ജന. സെക്രട്ടറി), എം കെ ബാബു, ആര്‍ എസ് മനു നായര്‍, എം മുരളീധരന്‍ (ജോ.സെക്രട്ടറമാര്‍), എഫ്.അലക്—സാണ്ടര്‍ (ഖജാഞ്ചി).

RELATED STORIES

Share it
Top