സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; കോംഗോയില്‍ 7 പേര്‍ കൊല്ലപ്പെട്ടു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കത്തോലിക്കരും നടത്തുന്ന സമരത്തില്‍ വ്യാപക സംഘര്‍ഷം. പ്രക്ഷോഭം അടിച്ചമര്‍ത്താനുളള സൈനിക നീക്കത്തിനിടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. 120ല്‍ അധികം പേര്‍ അറസ്റ്റിലായി. നിരവധി പേര്‍ക്കു പരിക്കേറ്റു. പ്രസിഡന്റ് ജോസഫ് കബിലയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ കിന്‍ഷാസയിലും മറ്റു നഗരങ്ങളിലും നുറുകണക്കിനു പേര്‍ തെരുവിലിറങ്ങി.  അതേസമയം, സമാധാനപരമായി നടത്തുന്ന സമരത്തെ പോലിസും സൈന്യവും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന്  മനുഷ്യാവകാശപ്രവര്‍ത്തകര്‍ അറിയിച്ചു. കൊല്ലപ്പെടവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടും. കിന്‍ഷാസയിലെ സെന്ററ് അല്‍ ഫോന്‍സ പള്ളിക്കു സമീപം പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ സൈനിക നീക്കത്തിലാണ് സ്ത്രീകള്‍ കൊല്ലപ്പെട്ടത്.  പ്രക്ഷോഭകര്‍ക്കുനേരെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സമരത്തില്‍ പങ്കെടുത്ത പുരോഹിതന്‍മാരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്. 2016 ഡിസംബറില്‍ കാലാവധി അവസാനിച്ചിട്ടും കബില രാജി വയ്ക്കാന്‍ തയ്യറാവാത്തതിനെത്തുടര്‍ന്നാണ് കോംഗോയില്‍ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചത്്. തുടര്‍ച്ചയായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ 40 ഓളം പേര്‍ കൊല്ലപ്പെടുകയം നുറുകണക്കിനു പേര്‍ അറസ്റ്റിലാവുകയുംചെതു. 2017 ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന് നേരത്തേ കത്തോലിക്കാ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍, കബില ഇതിന് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്.

RELATED STORIES

Share it
Top