സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍;സത്യപ്രതിജ്ഞ നാളെ



ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍ വാജുഭായ് വാല. കര്‍ണാടകയില്‍ 104 സീറ്റുകല്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കി. ഗവര്‍ണറുടെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപി പറഞ്ഞു.രാവിലെ ഒമ്പത് മണിക്കാണ് ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

RELATED STORIES

Share it
Top