സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ എസ്്ഡിടിയു ധര്‍ണ

കോഴിക്കോട്: രാജ്യത്തിന്റെ സമ്പദ്്ഘടനയെ തന്നെ പിടിച്ചുനിര്‍ത്തുന്ന തൊഴിലാളി വര്‍ഗത്തിന് മാന്യമായി ജീവിക്കാന്‍ പറ്റാത്തവിധം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ താക്കീതായി ഇന്ന് എസ്ഡിടിയു ജില്ലാ കമ്മിറ്റി മാനാഞ്ചിറ ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. സ്വതന്ത്രമായ മോട്ടോര്‍ മേഖലയെ പോലും അശാസ്ത്രീയ നിയമങ്ങള്‍ നടപ്പാക്കി തൊഴിലാളികളെ മുഴുവന്‍ കോര്‍പറേറ്റുകളുടെ അടിമകളാക്കാന്‍ ഭരണക്കാര്‍ ശ്രമിക്കുമ്പോള്‍ പരമ്പരാഗത യൂനിയനുകള്‍ തൊഴിലാളികളോട് മാസവരി വാങ്ങുന്നതിനപ്പുറം ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്ഡിടിയു  പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് പട്ടാളപ്പള്ളി പരിസരത്ത് നിന്ന് തുടങ്ങുന്ന പ്രകടനം ഹെഡ്‌പോസ്‌റ്റോഫിസ് പരിസരത്ത് സമാപിക്കും. എ വാസു ഉദ്ഘാടനം ചെയ്യും. നൗഷാദ് മംഗലശ്ശേരി, പി അബ്്ദുല്‍ ഹമീദ് പങ്കെടുക്കും.

RELATED STORIES

Share it
Top