സര്‍ക്കാരും മില്ലുടമകളും കൃഷിക്കാരെ ചൂഷണം ചെയ്യുന്നതായി പരാതി

മാള: സര്‍ക്കാരും, മില്ലുടമകളും കൃഷിക്കാരെ ചൂഷണം ചെയ്യുന്നതായി പരാതി. പുത്തന്‍ചിറ വില്യമംഗലം പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞ കൃഷിക്കാരുടെ നെല്ല് വീട്ടില്‍ ചാക്കില്‍ കെട്ടിവച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇവിടത്തെ നെല്ല് എടുക്കുന്നതിന് സപ്ലൈക്കോ ചുമതലപ്പെടുത്തിയത് പെരിയാര്‍ റൈസ് മില്ലുടമകളെയാണ്. നെല്ല് പരിശോധനയില്‍ കൃത്രിമം നടത്തി കൃഷിക്കാരെ വഞ്ചിക്കാനാണ് മില്ലുടമകള്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. ജ്യോതി നെല്ല് ആയിരണം മണി 28 കിലോ തൂക്കം വേണമെന്നാണ് മില്ലുടമകള്‍ പറയുന്നത്. വില്യമംഗലത്ത് തുക്കം നോക്കിയ നെല്ല് 21.4 ഗ്രാം തൂക്കം മാത്രമുള്ളു. ഈ നെല്ല് എടുക്കുകയാണെങ്കില്‍ 100 കിലോയ്ക്ക്. 20 കിലോ തൂക്കം കുറയും എന്ന നിലപാടാണ് മില്ല് ഉടമകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ക്ക് വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാരും കൃഷി മന്ത്രിയും കൃഷി ചെയ്യുവാന്‍ നേതൃത്യം കൊടുക്കുമ്പോഴും കൃഷിക്കാര്‍ക്ക് ന്യായവില നല്‍കണമെന്നും വില്വമംഗലം പാടശേഖര സമിതി പ്രസിഡന്റ് പി സി ബാബു ആവശ്യപെട്ടു. കൃഷിക്കാര്‍ക്ക് ഇത്തവണ സര്‍ക്കാര്‍ ജ്യോതി വിത്ത് നല്‍കിയതിനാല്‍ വൈക്കോലും തീരെ കുറവാണ് 10 സെന്റില്‍ നിന്ന് ഒരു കെട്ട് വക്കോല്‍ ആണ് കിട്ടിയത്. കൃഷിക്കാര്‍ക്ക് ന്യായവില കിട്ടിയില്ലങ്കില്‍ അടുത്ത തവണ കൃഷി ഇറക്കുവാന്‍ തയ്യാറല്ല എന്നാണ് കൃഷിക്കാര്‍ പറയുന്നത്. ഈ വിഷയത്തില്‍ കൃഷിമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് പാടശേഖര ഭാരവാഹികള്‍ ആവശ്യപെട്ടു.

RELATED STORIES

Share it
Top