സര്‍ക്കാരിന് ഫാഷിസ്റ്റ് ശൈലി: എസ്ഡിപിഐ

കോഴിക്കോട്: ജനകീയ സമരങ്ങളെ നേരിടുന്നതില്‍ ഇടതുപക്ഷ സര്‍ക്കാരിന് ഫാഷിസ്റ്റ് ശൈലിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍. ദേശീയപാത സര്‍വേക്കിടെയുണ്ടായ സംഘര്‍ഷം ജനങ്ങളെ ഭയപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ്.
സര്‍വേക്കെതിരേ പ്രതിഷേധിച്ചവരെ വീട്ടില്‍ കയറി മര്‍ദിച്ച പോലിസ് സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല. ഇരകളുമായി യാതൊരു ചര്‍ച്ചയും നടത്താതെ സമരക്കാരെ അടിച്ചൊതുക്കുന്ന ഫാഷിസ്റ്റ് രീതി ഒരിക്കലും നീതീകരിക്കാനാവില്ല. കേന്ദ്രമന്ത്രിമാര്‍ക്കു മുമ്പില്‍ നല്ലപിള്ള ചമയാനല്ല ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് മുഖ്യമന്ത്രി തയ്യാറാവേണ്ടത്. അധികാരമുപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കാമെന്ന തെറ്റായ ധാരണ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും  മനോജ്കുമാര്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top