സര്‍ക്കാരിന് അടിയോടടി കിട്ടുന്നത് നാണക്കേട് : പി കെ കുഞ്ഞാലിക്കുട്ടി എംപികോഴിക്കോട്: ഡിജിപി സെന്‍കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്‍ക്കാര്‍ ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ഒരു അടി വാങ്ങിയതു മാത്രമല്ല അടിയോടടി വാങ്ങികൂട്ടുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടി ജനങ്ങളെ കൂടി ബാധിക്കുകയാണ്. സര്‍ക്കാര്‍ തുടരണോയെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര തിരഞ്ഞെടുപ്പിനെ നിഷ്പ്രയാസമായി നേരിടാന്‍ കഴിയും. അന്യാധീനപ്പെടുന്ന വഖ്ഫ് സ്വത്തുവകകള്‍ തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ അന്യധീനപ്പെടുന്ന പൊതു സ്വത്തുകള്‍ തിരിച്ചെടുത്ത്  പ്രയോജനപ്പെടുത്താന്‍ ചുമതലപ്പെട്ട ട്രസ്റ്റുകള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top