സര്‍ക്കാരിന്റേത് ഫാഷിസ്റ്റുകളെ തൃപ്തിപ്പെടുത്തുന്ന നിലപാടെന്ന്

പട്ടാമ്പി: ന്യുനപക്ഷ വിരുദ്ധതയില്‍ പിണറായി സര്‍ക്കാറിന്റേത് ഫാഷിസ്റ്റു സമാനമായ പ്രവര്‍ത്തനങ്ങളാണെന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം എ സമദ്. ഫാഷിസ്റ്റുകളെ തൃപ്തിപ്പെടുത്തും വിധമാണ് സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും.
മത സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്നു. ഇതിനെതിരെ കേരളീയ സമൂഹം ഐക്യപ്പെട്ടിരിക്കുന്നു എന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഎമ്മിനെയും അങ്കലാപ്പിലാക്കിയിരി—ക്കുന്നുവെന്നും സമദ് പറഞ്ഞു. ‘
ഇന്ത്യ എന്റേതുമാണ്’ പ്രമേയവുമായി മെയ് 1 മുതല്‍ 5വരെ കൂറ്റനാട് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളേന പ്രചരണാര്‍ത്ഥം കൈപ്പുറം ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെ ഹംസ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഇസ്മായില്‍ വിളയൂര്‍, കെ  പി മഷിക്കൂര്‍ വാഫി, ടി കെ ഷബീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top