സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ വിഎസ് എത്തിയില്ലതിരുവനന്തപുരം:ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയര്‍ സര്‍ക്കാരിന്റെ ആഘോഷപരിപാടിയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. ഔദ്യോഗികമായി ക്ഷണിക്കാത്തതിനാലാണ് വിഎസ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന.
വിഎസിനെ കൂടാതെ പ്രതിപക്ഷവും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.
ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

RELATED STORIES

Share it
Top