സര്‍ക്കാരിന്റെ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: മഹാരാജാസ് കോളജിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ മറവില്‍ ഒരുവിഭാഗത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വേട്ടയാടുന്ന സര്‍ക്കാരിന്റെയും പോലിസിന്റെയും നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ ആവശ്യപ്പെട്ടു. മഹാരാജാസ് കോളജിലുണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ സിപിഎം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് വര്‍ഗീയ മുതലെടുപ്പു നടത്തുകയും ഇടതുപക്ഷത്തെ വിശ്വസ്ത ഹിന്ദുത്വപക്ഷമാക്കി നിലനില്‍പ് ഭദ്രമാക്കാന്‍ തത്രപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയാണു കാണുന്നത്. പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം പുകമറ സൃഷ്ടിച്ച് ഒരു മതത്തെ തന്നെ ഭീകരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ഏറെ അപകടകരമാണെന്നും അദ്ദേഹം  പറഞ്ഞു.

RELATED STORIES

Share it
Top