സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പ്രതിഷേധം

ആലത്തൂര്‍: സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ആലത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രസിഡന്റ് പി എം എ റഫീഖ് മാസ്റ്റര്‍ സംസാരിച്ചു. മദ്യ മുതലാളിമാരുടെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് കേരളത്തില്‍ മദ്യമൊഴുക്കുന്നതെന്ന് അദേഹം പറഞ്ഞു. കമ്മിറ്റിയംഗങ്ങളായ അബുഫൈസല്‍, കെ എം എ അസീസ്,ഫാസില്‍ മജീദ്, ഉസ്മാന്‍ മാളികപറമ്പ്, സൈതലവി, എം അബുബക്കര്‍ എന്നീവര്‍ പ്രകടനത്തിന് നേതൃത്വം കൊടുത്തു.
ചെര്‍പ്പുളശ്ശേരി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ചെര്‍പ്പുളശ്ശേരി ടൗണില്‍ പ്രകടനം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി പി ടി സൈതലവി, എം മുരളി, പി ഗഫൂര്‍, മുബശ്ശിര്‍, അനില്‍കുമാര്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
കൂറ്റനാട്: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി തൃത്താല മണ്ഡലം കൂറ്റനാട് സെന്ററില്‍ പ്രധിഷേധധര്‍ണ നടത്തി. എഫ്‌ഐടിയു മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സക്കീര്‍ ഒതളൂര്‍ ഉദ്ഘാടനം ചെയ്തു. മദ്യമാഫിയകള്‍ക്ക് വേണ്ടി കേരളമാകെ മദ്യമൊഴുക്കാന്‍ നിയമം മാറ്റിയെഴുതുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top