സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി മദ്യവിരുദ്ധ പ്രക്ഷോഭയാത്രയ്ക്ക് നാളെ തുടക്കംപാലക്കാട്: ‘സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ’വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ സി നാസര്‍ നയിക്കുന്ന മദ്യ വിരുദ്ധ പ്രക്ഷോഭ യാത്ര മെയ് 2, 3 തിയ്യതികളില്‍ ജില്ലയില്‍ നടക്കും. മെയ് 2 കാലത്ത് 9 മണിക്ക് പടിഞ്ഞാറങ്ങാടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, ശശി പന്തളം, ജില്ലാ നേതാക്കളായ പി വി വിജയരാഘവന്‍, എം സുലൈമാന്‍, മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, മദ്യ വിരുദ്ധമുന്നണി ജില്ലാ ചെയര്‍മാന്‍ എ കെ സുല്‍ത്താന്‍   തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.  ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എത്തുന്ന സ്വീകരണ പരിപാടിയില്‍ മദ്യവിരുദ്ധ സമിതിയുടെയും വിവിധ  സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും.

RELATED STORIES

Share it
Top