സര്‍ക്കാരിന്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ ഇവര്‍ അടങ്ങൂ; എസ്എഫ്‌ഐക്കെതിരേ അഡ്വ. ജയശങ്കര്‍തിരുവനന്തപുരം: എസ്.എഫ്.ഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. വീടിനു മുമ്പില്‍ നിര്‍ത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തയാളുടെ വീട് അടിച്ചുതകര്‍ത്ത കേസില്‍ എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിലാണ് അഡ്വ. ജയശങ്കറിന്റെ പരാമര്‍ശം. 1980 മുതല്‍ ഓരോ തവണയും ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രതിച്ഛായ തകര്‍ത്തത് സി.ഐ.ടി.യുക്കാരായിരുന്നെന്നും എന്നാല്‍ അതിനു പകരം ആ ഭാരിച്ച ഉത്തരവാദിത്തം എസ്.എഫ്.ഐ സഖാക്കള്‍ ഏറ്റെടുത്തിരിക്കുകയുമാണെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.[related]

RELATED STORIES

Share it
Top