സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കണം: എസ്ഡിപിഐ

കൊച്ചി: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വാര്‍ഷികാഘോഷത്തിനടക്കം പണം ധൂര്‍ത്തടിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി. വാര്‍ഷികാഘോഷങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ 16 കോടി ചെലവിടുന്നത് അപലപനീയമാണ്. 26 കോടി ചെലവഴിച്ച് മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങിയതും മുഖ്യമന്ത്രിയുടെ വസതിയില്‍ കര്‍ട്ടണുകള്‍ മാറ്റുന്നതിന് വേണ്ടി  ലക്ഷങ്ങള്‍ ചെലവിട്ടതും നീതീകരിക്കാനാവില്ലെന്ന് സമിതി അഭിപ്രായപ്പെട്ടു.
സമരങ്ങളെ, അടിച്ചമര്‍ത്തി ഇല്ലാതാക്കുന്ന എല്‍ഡിഎഫിന്റെയും സ്വാംശീകരിച്ച് ഇല്ലാതാക്കുന്ന യുഡിഎഫിന്റെയും നയങ്ങളെ തുറന്നുകാട്ടി പ്രചാരണം നടത്തും. പാര്‍ട്ടിയുടെ മണ്ഡലം, ജില്ലാ, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് അന്തിമരൂപം നല്‍കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ തന്ത്രങ്ങളാവിഷ്‌ക്കരിക്കാനും മതേതര ചേരിയുടെ ഐക്യത്തിന് വേണ്ടി ശ്രമം നടത്താനും സമിതി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, റോയി അറയ്ക്കല്‍, കെ കെ റൈഹാനത്ത് ടീച്ചര്‍ സംസാരിച്ചു.

RELATED STORIES

Share it
Top