സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം : 108 പട്ടയങ്ങള്‍ വിതരണം ചെയ്തുകല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ 108 പട്ടയങ്ങള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ വിതണോദ്ഘാടനം നിര്‍വഹിച്ചു. 20 എല്‍എ പട്ടയം, 40 എല്‍ടി പട്ടയം, അഞ്ചുലക്ഷം വീട് പട്ടയം, മൂന്നു കൈവശ രേഖ, മുത്തങ്ങ കൈവശരേഖ-40 എന്നിങ്ങനെയാണ് വിതരണം ചെയ്തത്. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top