സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന ഭീഷണി വെല്ലുവിളി: വീരേന്ദ്രകുമാര്‍

കോഴിക്കോട്: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എംപി വീരേന്ദ്രകുമാര്‍ എംപി. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്നു പറയുന്നത് സ്വേച്ഛാധിപത്യ നിലപാടാണ്. ഇത്തരത്തില്‍ അസഹിഷ്ണുത കാണിക്കുന്നത് ഇന്ത്യയുടെ സഹിഷ്ണുതയ്ക്കും പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും ചേരുന്നതല്ല. മാത്രമല്ല, രാഷ്ട്രത്തെ യോജിപ്പിച്ചുനിര്‍ത്തുന്ന ഫെഡറല്‍ സമ്പ്രദായത്തോടുള്ള വെല്ലുവിളിയുമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top