സര്‍ക്കാരിനെ നയിക്കുന്നത് മുന്നാക്ക സമുദായത്തിലെ ചില ഉപജാപങ്ങളെന്ന് വെള്ളപ്പാള്ളി

പാലക്കാട്: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ 96 ശതമാനം ഉദ്യോഗങ്ങളും കരസ്ഥമാക്കിയ മുന്നാക്ക സമുദായത്തിന് വീണ്ടും പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഇടത് സര്‍ക്കാരിന് എന്തോ അപകടം സംഭവിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരുപ്രതിഷ്ഠയുടെ കനക ജൂബിലിയോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗവും ശിവഗിരി മഠവും സംയുക്തമായി സംഘടിപ്പിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് പാലക്കാട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈഴവ സമൂഹത്തെ ഒറ്റപ്പെടുത്തി പരസ്പരം തമ്മില്‍ തല്ലിച്ച് തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ച രാഷ്ട്രീയക്കാര്‍ക്കും വിഘടനവാദികള്‍ക്കുമെതിരെയുള്ള ശ്കതി പ്രകടനമാണ് ഈ ദിവ്യജേ്യാതി പ്രയാണമെന്നും അദ്ദേഹം പറഞ്ഞു. സാമൂദായിക ശക്തിസമാഹരണം നേടി മുന്നോട്ട് പോകാന്‍ ശ്രീനാരായണീയര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ജാഥാ ക്യാപ്റ്റന്‍ തുഷാര്‍ വെള്ളാപ്പള്ളി, സ്വാഗത സംഘം ചെയര്‍മാന്‍ കെ ആര്‍ ഗോപിനാഥ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ എന്‍ അനുരാഗ്, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ കെ ഡി രമേഷ്, പി ടി മന്മഥന്‍ സംസാരിച്ചു. സ്വാമി ബ്രഹ്മശ്രീ പ്രേമാനന്ദ, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പങ്കെടുത്തു.

RELATED STORIES

Share it
Top